വടകര ദേശീയപാതയിൽ കെ.ടി ബസാറിൽ ഇൻഡസ് മോട്ടോഴ്സിന് സമീപം സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 16 ഓളം പേർക്ക് പരിക്ക്. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും കണ്ണൂർ ഭാഗത്ത് നിന്നും വരികയായിരുന്ന കണ്ടെയ്നർ ലോറിയുമാണ് അപകടത്തിൽപ്പെട്ടത്.
വൈകീട്ട് 4:45 ഓടെയാണ് അപകടം. പരിക്കേറ്റവരെ വടകര പാർക്കോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരു വാഹനങ്ങളുടെയും മുൻവശം തകർന്നു. ലോറി ഡ്രൈവർ ഉള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു.
Post a Comment