കേരളത്തിലെ സ്കൂളുകളില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കൊല്ലം തേവലക്കര സ്കൂളിലെ മിഥുന്‍റെ മരണത്തെതുടര്‍ന്നാണ് സംസ്ഥാന വ്യാപകമായി സ്കൂള്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നത്. അപകടത്തില്‍ മരണമടഞ്ഞ മിഥുന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുമെന്നും മന്ത്രി അറിയിച്ചു. തേവലക്കര സ്കൂളിലെ മാനേജ്മെന്‍റിനെ സസ്പെന്‍ഡ് ചെയ്ത് കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് സ്കൂളിന്‍റെ താത്കാലിക ചുമതല നല്‍കി.
Post a Comment