കാർഗിൽ വിജയ് ദിവസില്‍ രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ഇന്ത്യൻ സൈനികരെ അനുസ്മരിച്ച് രാജ്യം.

1999- ലെ കാർഗിൽ യുദ്ധത്തിൽ ജീവൻ ബലിയർപ്പിച്ച ഇന്ത്യൻ സൈനികരുടെ ധീരതയെ ആദരിക്കുന്നതിനായി ഇന്ന് രാജ്യം കാർഗിൽ വിജയ് ദിവസ് ആചരിക്കുന്നു. കാർഗിൽ വിജയ് ദിവസിൽ രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീര സൈനികർക്ക് രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആദരാഞ്ജലി അർപ്പിച്ചു. രാജ്യത്തെ സൈനികരുടെ അസാധാരണമായ വീര്യത്തെയും ധൈര്യത്തെയും ദൃഢനിശ്ചയത്തെയും പ്രതീകപ്പെടുത്തുന്ന ദിനമാണിതെന്ന് രാഷ്ട്രപതി തന്റെ സന്ദേശത്തിൽ പറഞ്ഞു.  

ഏറ്റവും കഠിനമായ ഭൂപ്രദേശങ്ങളിലും രാജ്യത്തെ സംരക്ഷിക്കുന്നതിൽ അസാധാരണമായ ധൈര്യവും മനക്കരുത്തും ദൃഢനിശ്ചയവും പ്രകടിപ്പിച്ച രാജ്യത്തിന്റെ ധീരന്മാരെ ചടങ്ങിൽ രാജ്യരക്ഷാമന്ത്രി രാജ്‌നാഥ് സിംഗ് അനുസ്മരിച്ചു.  കാർഗിൽ വിജയ് ദിവസിൽ  രാജ്യരക്ഷാമന്ത്രി രാജ്‌നാഥ് സിംഗ് ന്യൂഡൽഹിയിലെ ദേശീയ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ചു . കേന്ദ്ര മന്ത്രിമാരായ മൻസുഖ് മാണ്ഡവ്യയും സഞ്ജയ് സേത്തും  വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ചു . പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗ്, സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ, കര- വ്യോമ- നാവിക മേധാവിമാര്‍ എന്നിവരും  സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ചു.

Post a Comment

Previous Post Next Post