നടുവണ്ണൂർ: 2025 ജൂലൈ 26-ന് രാവിലെ 10.30-ന് സ്മാർട്ട് ഹാളിൽ കാർഗിൽ വിജയദിനം ആചരിച്ചു. 50 എൻ.സി.സി. കേഡറ്റുകൾ ചടങ്ങിൽ പങ്കെടുത്തു.
സ്കൂളിലെ എൻസിസി ഓഫീസർ രമ്യ പി.കെ. സ്വാഗത പ്രഭാഷണം നടത്തി. തുടർന്ന് ഹെഡ്മാസ്റ്റർ ശ്രീ. നിഷിത് കെ വീര മൃത്യുവരിച്ച ജവാന്മാരുടെ ചിത്രത്തിനു മുമ്പിൽ ദീപം തെളിച്ച് പുഷ്പാർച്ചന നടത്തി.
സുബേദാർ മേജർ സെന്തിൽ കുമാർ, ഹവിൽദാർ കുൽദീപ് സിംഗ് എന്നിവർ മാർട്ട്യർസിനോടുള്ള ആദരസൂചകമായി സല്യൂട്ട് നൽകി. തുടർന്ന് കാഡറ്റുകൾ ദീപം തെളിച്ച് മൗന പ്രാർത്ഥന നടത്തി.
സുബേദാർ മേജർ സെന്തിൽ കുമാർ കാർഗിൽ യുദ്ധത്തിന്റെ മഹത്വവും സൈനികരുടെ ത്യാഗവും വിശദീകരിച്ചുകൊണ്ട് കേഡറ്റുകൾക്ക് പ്രചോദനപരമായ പ്രസംഗം നടത്തി. എൻസിസി ഗാനവും ദേശീയഗാനവും ആലപിച്ച് പരിപാടി അവസാനിപ്പിച്ചു.
Post a Comment