കേരളത്തില്‍ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു.
മറ്റ് 7 ജില്ലകളിൽ മഞ്ഞജാഗ്രതയാണ്. ഈ മാസം 28 വരെ മത്സ്യബന്ധനം പാടില്ല. പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അരുവിക്കര, പേപ്പാറ, തെന്‍മല തുടങ്ങിയ ഡാമുകളിലെ ഷട്ടറുകള്‍ ഉയര്‍ത്തി.
Post a Comment