വയനാട് ഉരുൾ പൊട്ടൽ ദുരന്തത്തിന് നാളെ ഒരു വർഷം തികയും. പുനരധിവാസത്തിന്റെ ഭാഗമായി 410 വീടുകളിലായി 1,662 ലധികം ആളുകൾക്ക് താമസിക്കാൻ കഴിയും വിധം ടൗണ്‍ഷിപ്പിന്റെ നിർമാണം പുരോഗമിക്കുകയാണ്. 2024 ജൂലൈ 29 ന് രാത്രി 11.45 ഓടെയാണ് പുഞ്ചിരിമട്ടം മേഖലയില്‍ ആദ്യ മണ്ണിടിച്ചിലുണ്ടായത്. 30 നു പുലർച്ചെ പുഞ്ചിരിമട്ടം-അട്ടമല-മുണ്ടക്കൈ-ചൂരല്‍മല മേഖലയില്‍ നാശം വിതച്ച് ഉരുള്‍ അവശിഷ്ടങ്ങള്‍ ഒഴുകിയെത്തി. അപകടത്തില്‍ 298 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. 32 പേരെ കാണാതായി.
Post a Comment