ഐഎസ്ആർഒയും നാസയും സംയുക്തമായി വികസിപ്പിച്ചെടുത്ത നൈസാർ ഭൗമ നിരീക്ഷണ ഉപഗ്രഹത്തിന്റെ വിക്ഷേപണം നാളെ. വൈകുന്നേരം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണം. മേഘാവൃതമായ കാലാവസ്ഥയിലും ഭൂമിയുടെ ചിത്രങ്ങൾ പകർത്താൻ ഉപഗ്രഹത്തിന് കഴിയും.
അത്യാധുനിക റഡാർ ഇമേജിംഗ് സാങ്കേതികവിദ്യ സജ്ജീകരിച്ചിരിക്കുന്ന ഭൗമ നിരീക്ഷണ ഉപഗ്രഹം ഭൗമോപരിതലത്തിൽ നിന്ന് 743 കിലോമീറ്റർ ഉയരെയുള്ള സൺ സിൻക്രണസ് ഓർബിറ്റ് എന്നറിയപ്പെടുന്ന ഭ്രമണപഥത്തിലേക്കാണ് വിക്ഷേപിക്കുക.
Post a Comment