കേരളത്തിൻ്റെ ഡിജിറ്റൽ റവന്യൂ കാർഡ് പദ്ധതിക്ക് കേന്ദ്രസർക്കാരിൻ്റെ അംഗീകാരം. കേന്ദ്രസർക്കാരിൻ്റെ ഭരണപരിഷ്ക്കരണ വകുപ്പിന്റെ സംസ്ഥാന സഹകരണ സംരംഭ പദ്ധതിയുടെ കീഴിൽ നടപ്പിലാക്കുന്ന 11 ഇനങ്ങളിൽ ഡിജിറ്റൽ റവന്യൂ കാർഡ് പദ്ധതി ഒന്നാം സ്ഥാനം നേടി.
വിവിധതരം സാക്ഷ്യപത്രങ്ങൾക്ക് ഓരോ തവണയും അപേക്ഷിക്കേണ്ടിവരുന്ന അവസ്ഥ പരിഹരിക്കുന്നതിനാണ് ഡിജിറ്റൽ റവന്യൂ കാർഡ് എന്ന ആശയത്തിന് സംസ്ഥാന സർക്കാർ രൂപം നൽകിയത്. ഒരു എടിഎം കാർഡിൻ്റെ മാതൃകയിൽ ചിപ്പും QR കോഡും യൂണിക് നമ്പരും ഉൾപ്പെടുന്ന ഡിജിറ്റൽ റവന്യൂ കാർഡിൽ വ്യക്തിഗത വിവരങ്ങളും ഭൂമി സംബന്ധമായ വിവരങ്ങളും ലഭ്യമാകും.
Post a Comment