ബെംഗളൂരു വിവാഹസത്കാരത്തിനിടെ ചിക്കൻ പീസ് അധികം ചോദിച്ചതിനെച്ചൊല്ലിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു. കർണാടകയിലെ ബെലഗാവിയിലാണ് സംഭവം. വിനോദ് മാലപ്പെട്ടി(30) എന്നയാളാണ് ചിക്കൻ പീസിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ പ്രതിയായ വിത്താൽ ഹാരുഗോപിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച വൈകിട്ട് ബെലഗാവി യാരഗാട്ടി ടൗണിലെ കൃഷിയിടത്തിൽ അഭിഷേക് കൊപ്പാട് എന്നയാളാണ് വിവാഹസത്കാരം സംഘടിപ്പിച്ചിരുന്നത്. പരിപാടിയിൽ ഭക്ഷണം വിളമ്പിയപ്പോൾ വിനോദ് മാലഷെട്ടി ചിക്കൻ പീസിനെച്ചൊല്ലി തർക്കമുണ്ടാക്കി. സദ്യയ്ക്കൊപ്പം വിളമ്പിയ ചിക്കൻ പീസിന്റെ എണ്ണത്തെച്ചൊല്ലിയാണ് ഇയാൾ തർക്കിച്ചത്. പരിപാടിക്കെത്തിയ വിത്താൽ ഹാരുഗോപുമായാണ് വിനോദ് വഴക്കിട്ടത്. തർക്കത്തിനിടെ പ്രതി വിനോദിനെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. വയറിന് കുത്തേറ്റ വിനോദ് സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചു.
Post a Comment