രാമായണ മാസത്തിന്‌ നാളെ തുടക്കമാകും.

രാമായണ മാസത്തിന്‌ നാളെ തുടക്കമാകും. കര്‍ക്കിടകം ഒന്നായ നാളെ രാമായണ മാസാചരണത്തിന്‌ ക്ഷേത്രങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. നാലമ്പല തീര്‍ഥാടനത്തിനും ഇതോടെ തുടക്കമാകും. തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തില്‍ നാളെ ആനയൂട്ടും ഗജപൂജയും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും നടക്കും.

 നാല്‌ വർഷത്തിലൊരിക്കലാണ് ഗജപൂജ നടക്കുന്നത്. ഇരിങ്ങാലക്കുടയില്‍ നിന്ന ആരംഭിക്കുന്ന നാലമ്പല ദര്‍ശന KSRTC സ്പെഷ്യല്‍ സര്‍വീസുകള്‍ മന്ത്രി ഡോ. R ബിന്ദു ഫ്ളാഗ്‌ ഓഫ്‌ ചെയ്തു. നാളെ മുതല്‍ രണ്ട്‌ സര്‍വ്വീസുകള്‍ തുടങ്ങും.


Post a Comment

Previous Post Next Post