വെറ്ററിനറി സര്‍ജന്‍ നിയമനം
മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന രാത്രികാല അടിയന്തര വെറ്ററിനറി സേവനം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജന്മാരെ നിയമിക്കും. പരമാവധി 90 ദിവസത്തേക്കാകും നിയമനം. അപേക്ഷകര്‍ വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷനും ഉള്ളവരാവണം. വെള്ളക്കടലാസില്‍ തയാറാക്കിയ ബയോഡാറ്റയോടൊപ്പം ബന്ധപ്പെട്ട രേഖകളുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജൂലൈ 18ന് രാവിലെ 11ന് കോഴിക്കോട് മൃഗസംരക്ഷണ ഓഫീസില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍: 0495 2768075.
ലൈവ്സ്റ്റോക്ക് ഹെല്‍ത്ത് ആന്‍ഡ് ഡിസീസ് കണ്‍ട്രോള്‍ പ്രോഗ്രാമിന്റെ ഭാഗമായി കൊടുവള്ളി ബ്ലോക്കില്‍ മൊബൈല്‍ വെറ്ററിനറി സര്‍ജന്മാരെ നിയമിക്കും. പരമാവധി 90 ദിവസത്തേക്കാകും നിയമനം. അപേക്ഷകര്‍ വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷനും ഉള്ളവരാവണം. വെള്ളക്കടലാസില്‍ തയാറാക്കിയ ബയോഡാറ്റയോടൊപ്പം ബന്ധപ്പെട്ട രേഖകളുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജൂലൈ 18ന് ഉച്ച 2.30ന് കോഴിക്കോട് മൃഗസംരക്ഷണ ഓഫീസില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍: 0495 2768075.
ടെണ്ടര്‍ ക്ഷണിച്ചു
തോടന്നൂര്‍ ഐസിഡിഎസ് പ്രോജക്ടിന് കീഴിലെ തിരുവള്ളൂര്‍, മണിയൂര്‍, ആയഞ്ചേരി, വില്യാപ്പള്ളി ഗ്രാമപഞ്ചായത്തുകളിലെ 133 അങ്കണവാടികളിലേക്ക് മുട്ട, പാല്‍ എന്നിവ വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 23ന് ഉച്ച രണ്ട് മണി. ഫോണ്‍: 0496 2592722, 9188959875.
മെറിറ്റ് അവാര്‍ഡിന് അപേക്ഷിക്കാം
കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് എസ്എസ്എല്‍എസി, പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദ പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ എസ്ടി വിദ്യാര്‍ഥികള്‍ക്ക് പട്ടികവര്‍ഗ വികസനവകുപ്പിന്റെ മെറിറ്റ് അവാര്‍ഡിന് അപേക്ഷിക്കാം.
അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവ ഫോണ്‍ നമ്പര്‍ സഹിതം ജൂലൈ 31നകം കോഴിക്കോട് പട്ടികവര്‍ഗ വികസന ഓഫീസ്, കോടഞ്ചേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, പേരാമ്പ്ര ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0495 2376364.
ഫെസിലിറ്റേറ്റര്‍ നിയമനം
കോടഞ്ചേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് പരിധിയില്‍ നരിക്കുനി ഗ്രാമപഞ്ചായത്തിലെ വരിങ്ങിലോറമല സാമൂഹിക പഠനമുറികളിലും നന്മണ്ട ഗ്രാമപഞ്ചായത്തിലെ പെരിങ്ങോടുമല സാമൂഹിക പഠനമുറികളിലും രണ്ട് ഫെസിലിറ്റേറ്റര്‍മാരെ നിയമിക്കും. യോഗ്യത: ഡിഗ്രി, പിജി, ബി.എഡ്, ഡി.ഇ ഐഎഡ്. പിജി, ബി.എഡ് ഉള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളും സഹിതം ജൂലൈ 18ന് രാവിലെ 10.30ന് കോടഞ്ചേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 9496070370
Post a Comment