അധ്യാപക നിയമനം
ഐഎച്ച്ആര്‍ഡിക്ക് കീഴിലെ തിരുത്തിയാട് ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പാര്‍ട്ട് ടൈം ഫിസിക്സ് അധ്യാപകനെ നിയമിക്കും. ബയോഡാറ്റ office@thssthiruthiyad.ihrd.ac.in എന്ന മെയിലിലേക്ക് ജൂലൈ 14നകം അയക്കണം. അഭിമുഖം ജൂലൈ 15ന് ഉച്ചക്ക് രണ്ടിന് സ്‌കൂള്‍ ഓഫീസില്‍. ഫോണ്‍: 0495 2721070.
ക്വട്ടേഷന്‍ ക്ഷണിച്ചു
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലാ ജോയിന്റ് ഡയറക്ടര്‍ ആന്‍ഡ് ജോയിന്റ് പ്രോഗ്രാം കോഓഡിനേറ്ററുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി പ്രതിമാസ വാടക നിരക്കില്‍ കാര്‍ ലഭ്യമാക്കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂലൈ 22ന് വൈകീട്ട് മൂന്നിനകം കോഴിക്കോട് ജോയിന്റ് പ്രോഗ്രാം കോഓഡിനേറ്ററുടെ കാര്യാലയത്തില്‍ ലഭിക്കണം. ഫോണ്‍: 0495 2377188.
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍ വകുപ്പില്‍ ആയുര്‍വേദ തെറാപ്പിസ്റ്റ് (കാറ്റഗറി നമ്പര്‍: 251/2024) തസ്തികയുടെ സാധ്യതാ പട്ടിക പിഎസ്‌സി ജില്ലാ ഓഫീസര്‍ പ്രസിദ്ധീകരിച്ചു.
ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് രണ്ട് (എസ്ടി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്, കാറ്റഗറി നമ്പര്‍: 089/2024) തസ്തികയുടെ സാധ്യതാ പട്ടിക പിഎസ്‌സി ജില്ലാ ഓഫീസര്‍ പ്രസിദ്ധീകരിച്ചു.
അധ്യാപക നിയമനം
കോഴിക്കോട് ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ബോട്ടണി വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കും. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദമുള്ള, നെറ്റ് പാസായ, കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റിന്റെ അതിഥി അധ്യാപക പാനലില്‍ ഉള്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. ജൂലൈ 14ന് രാവിലെ 10ന് സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, പകര്‍പ്പ് എന്നിവ സഹിതം അഭിമുഖത്തിനെത്തണം. ഫോണ്‍: 0495 2320694.
എംബിഎ സ്‌പോട്ട് അഡ്മിഷന്‍
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോഓപറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) 2025-27 എംബിഎ ബാച്ചിലേക്ക് എസ്‌സി/എസ്ടി/ഒഇസി വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തതില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 14ന് രാവിലെ പത്ത് മുതല്‍ സ്പോട്ട് അഡ്മിഷന്‍ നടത്തും. അസല്‍ രേഖകള്‍ സഹിതം എത്തണം. ഫോണ്‍: 8547618290, 9188001600. കൂടുതല്‍ വിവരങ്ങള്‍ www.kicma.ac.in ല്‍ ലഭിക്കും.
ടെണ്ടര്‍ ക്ഷണിച്ചു
പന്തലായനി ശിശുവികസന പദ്ധതി കാര്യാലയത്തിന് കീഴിലെ അരിക്കുളം, അത്തോളി, ചേമഞ്ചേരി, മൂടാടി പഞ്ചായത്തുകളിലെ 116 അങ്കണവാടികളില്‍ ആഴ്ചയില്‍ മൂന്ന് ദിവസം പാല്‍, മുട്ട എന്നിവ വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ജൂലൈ 23ന് ഉച്ചക്ക് രണ്ട് മണിക്കകം അതത് പഞ്ചായത്ത് സൂപ്പര്‍വൈസര്‍മാര്‍ക്ക് സമര്‍പ്പിക്കണം. ഫോണ്‍: 8281999297.
Post a Comment