ഇന്ത്യന്‍ ബഹിരാകാശയാത്രികന്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല ഉള്‍പ്പെടെ ആക്‌സിയം-4 ദൗത്യത്തിലെ നാല് അംഗങ്ങളുടെയും മടക്കയാത്ര തിങ്കളാഴ്ച ആരംഭിക്കും. അണ്‍ഡോക്കിംഗിന് മണിക്കൂറുകള്‍ക്ക് ശേഷം പസഫിക് സമുദ്രത്തില്‍ കലിഫോര്‍ണിയ തീരത്തിനടുത്താകും പേടകം ഇറങ്ങുകയെന്ന് നാസ കൊമേഴ്സ്യല്‍ ക്രൂ പ്രോഗ്രാം മാനേജര്‍ സ്റ്റീവ് സ്റ്റിച്ച് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ശുഭാംശു ശുക്ല, 14 ദിവസത്തെ ദൗത്യത്തിനാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയത്. രാകേഷ് ശര്‍മ്മയ്ക്ക് ശേഷം ഇന്ത്യയില്‍ നിന്നുളള ബഹിരാകാശയാത്രികനായ അദ്ദേഹം, ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ്. ഇന്ത്യയുടെ ഗഗന്‍യാന്‍ ബഹിരാകാശ ദൗത്യത്തിനുള്ള ഉറച്ച ചുവടുവയ്പ്പായാണ് ആക്‌സിയം4 കണക്കാക്കപ്പെടുന്നത്.
Post a Comment