ലോക ജനസംഖ്യാ ദിനം ജില്ലാതല ഉദ്ഘാടനം 2025 ജൂലൈ 11 രാവിലെ10. 30 ന് തിരുവങ്ങൂർ സാമൂഹിക ആരോഗ്യ കേന്ദ്രം കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. പി. ബാബുരാജ് ഉത്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. അബിനീഷ് . കെ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ലതിക .വി.ആർ ദിനാചരണ സന്ദേശം നൽകി സംസാരിച്ചു.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ബിന്ദു സോമൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. മൊയ്തീൻ കോയ, ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീ. വിജയൻ കണ്ണഞ്ചേരി, ഹെൽത്ത് സൂപ്പർവൈസർ ശ്രീ. ഹരി .പി തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. ജില്ലാ മാസ്സ് മീഡിയ ഓഫിസർ ഡോ. ഭവില .എൽ സ്വാഗതവും ബ്ലോക്ക് മെഡിക്കൽ ഓഫിസർ ഡോ. ഷീബ . കെ.ജെ നന്ദിയും പറഞ്ഞു.
ദിനാചരണത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ദിവ്യ .സി.പി നയിച്ചു. തുടർന്ന് തിരുവങ്ങൂർ സാമൂഹിക ആരോഗ്യ കേന്ദ്രം ജീവനക്കാർ തയ്യാറാക്കിയ സ്കിറ്റ്, പോസ്റ്റർ പ്രദർശനം എന്നിവയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.
Post a Comment