കൊടുവള്ളി :ദേശീയപാത 766-ൽ കൊടുവള്ളി ടൗണിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കു കാരണം യാത്രക്കാരും പൊതുജനങ്ങളും ഏറെ ബുദ്ധിമുട്ടുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഇതു സംബന്ധിച്ച് നിരവധി പരാതികളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ കൊടുവള്ളി ടൗണിലെ ഗതാഗതക്കുരുക്ക് ചർച്ച ചെയ്യുന്നതിലേക്കായി ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗം ചേർന്ന് എടുത്ത ട്രാഫിക് പരിഷ്കരണ തീരുമാനങ്ങൾ 25-07-2025 വെള്ളിയാഴ്ച്ച മുതൽ നടപ്പിൽ വരുത്തുന്നതാണ്. ഈ വിഷയത്തിൽ ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയോട് പൊതുജനങ്ങളും, കച്ചവടക്കാരും,വാഹന ഉടമകളും ഓട്ടോ,ടാക്സി തൊഴിലാളികളും, യാത്രക്കാരും ഇതുമായി സഹകരിക്കണമെന്ന് കൊടുവള്ളി നഗരസഭ ചെയർമാൻ അഭ്യർത്ഥിച്ചു...
*തീരുമാനങ്ങൾ* -
*1*,കോഴിക്കോട് ഭാഗത്തു നിന്നും താമരശ്ശേരി ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ വൈകുന്നേരം 3-മണിക്കുശേഷം ബസ്റ്റാൻ്റിൽ കയറ്റാതെ സർവ്വീസ് സഹകരണ ബാങ്കിന് സമീപം ആളെ കയറ്റി ഇറക്കി പോവുക,
*2.* സിറാജ് ബൈപ്പാസ് റോഡിൽ വൈകു.3-മണി മുതൽ താമരശ്ശേരി ഭാഗത്തേക്കുപോകുന്ന ചെറിയ വാഹനങ്ങൾ വൺവേ ട്രാഫിക്കായി ഉപയോഗിക്കുക.
*3.*,സിറാജ് റോഡ് കാട്ടിലപ്പള്ളി ജംഗ്ഷനിലെ ഓട്ടോ പാർക്കിംഗ് പൂർണ്ണമായും ഒഴിവാക്കുക.
*4.* ബസ്റ്റാൻ്റ് മുതൽ SBI-ബാങ്ക് ആൽമരം വരെ ഇരുവശത്തുമുള്ള അനധികൃത പാർക്കിംഗ് പൂർണ്ണമായും ഒഴിവാക്കുക
*5,* വൈകു 3- മണിക്കുശേഷം മാനിപുരം റോഡിൽ REC-റോഡ് ജംഗഷനിൽ വൺവേ ആയി വാഹനങ്ങൾ കടത്തിവിടുക.അതായത് REC-റോഡിലേക്ക് പ്രവേശിക്കേണ്ട വാഹനങ്ങൾ മുക്കിലങ്ങാടി വഴി REC- റോഡിലേക്ക് പ്രവേശിക്കുക
*6.* കൊടുവള്ളി ടൗണിലും ബസ്റ്റാൻ്റ് പരിസരത്തും വാഹനങ്ങൾ പാർക്ക് ചെയ്ത് ബസ്സിൽ കയറി യാത്ര ചെയ്യുന്നവർ കൊടുവള്ളി -നരിക്കുനി റോഡിൽ കിഴക്കോത്ത് പാലം വരെ പാർക്കിംഗിനായി ഉപയോഗപ്പെടുത്തുക.
*7.* മാനിപുരം റോഡിൽ നിന്ന് NH-ലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾക്ക് ത്രീട്രാക്ക് സംവിധാനം ഉപയോഗപ്പെടുത്തുക.
യോഗത്തിൽ കൊടുവള്ളി നഗരസഭാ ചെയർമാൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ,കൊടുവള്ളി സർക്കിൾ ഇൻസ്പെക്ടർ,റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസർ, എക്സിക്യുട്ടീവ് എഞ്ചിനയർ NH-സെക്ഷൻ, എക്സിക്യുട്ടീവ് എഞ്ചിനിയർ PWD, കൊടുവള്ളി വില്ലേജ് ഓഫീസർ എന്നിവർ പങ്കെടുത്തു.
Post a Comment