കോഴിക്കോട് : മലബാർ മേഖലയിൽ നിന്നുള്ള കോളേജ് അധ്യാപകർക്ക് വേണ്ടി ഐസിഎഫ്എഐ ബിസിനസ് സ്‌കൂൾ (IBS) ഫാക്കൽട്ടി ഡവലപ്‌മെന്റ് വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. ജൂലൈ 19-ന് കോഴിക്കോട്ടെ ഹോട്ടൽ മരീന റെസിഡൻസിയിലാണ് ഏകദിന വർക്ക്‌ഷോപ്പ് നടന്നത്.
ഐബിഎസ് സൗത്ത് റീജിയൻ എ ജി എം ശ്രീ സന്ദീപ് ഗോറായ് പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ആധുനിക അധ്യാപനരീതികളും അക്കാദമിക് മികച്ച രീതികളും വിഷയങ്ങളായി നടന്ന സാങ്കേതിക സെഷനുകൾക്ക് ഐബിഎസ് ബാംഗളൂർ അധ്യാപകരായ പ്രൊ. സുനിൽ പിള്ളയും ഡോ. ഖാലിദ് ഉൽ ഇസ്ലാമും നേതൃത്വം നൽകി.
ഐബിഎസ് കോഴിക്കോട് ഇൻഫർമേഷൻ ഓഫീസ് മാനേജർ റാഹിബ് അസിസ്റ്റന്റ് മാനേജർ അരുണേഷ്,അർച്ചന, അർജുൻ എന്നിവർ സംസാരിച്ചു
മേഖലയിലെ വിവിധ കോളജുകളിൽ നിന്നുള്ള അധ്യാപകർ സജീവമായി പങ്കെടുത്ത പരിപാടി അവരുടെ പ്രൊഫഷണൽ കഴിവുകളും പഠനമുറകളിലെ ഫലപ്രാപ്തിയും മെച്ചപ്പെടുത്തുന്നതിനായുള്ള പ്രധാന വേദിയായിരുന്നു.
Post a Comment