കെഎസ്ആർടിസി തിരുവനന്തപുരം, മൂന്നാർ എന്നിവിടങ്ങളിൽ ആരംഭിച്ച ഡബിൾ ഡക്കർ സർവീസുകൾ വലിയരീതിയിൽ യാത്രക്കാർ
ഏറ്റെടുത്തതിനെ തുടർന്ന് വ്യവസായ നഗരമായ കൊച്ചിയിൽ കെ. എസ്. ആർ. ടി. സി ഡബിൾ ഡക്കർ യാത്രയ്ക്ക് തുടക്കം കുറിക്കുകയാണ്. ജൂലൈ 15 ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് കെഎസ്ആർടിസി ജെട്ടി സ്റ്റാൻഡിൽ ബഹുമാനപ്പെട്ട വ്യവസായ വകുപ്പ് മന്ത്രി ശ്രീ പി രാജീവ് കൊച്ചി ഡബിൾഡക്കർ സർവീസ് ഉദ്ഘാടനം നിർവഹിക്കും.
കൊച്ചി ടൂറിസം വികസനത്തിന് മറ്റൊരു നാഴികക്കല്ലായി മാറുന്ന ഈ യാത്രയിൽ
കൊച്ചിയുടെ നഗര ഹൃദയത്തിലൂടെ ഡബിൾ ഡക്കറിന്റെ ഓപ്പൺ ഡെക്കിൽ ഇരുന്ന് നഗര സൗന്ദര്യം യാത്രികർക്ക് ആസ്വദിക്കുവാൻ കഴിയും എന്നുറപ്പാണ്.
17:00 മണിക്ക് എറണാകുളം KSRTC ബസ് സ്റ്റാൻഡിൽ നിന്നും പുറപ്പെട്ട് തേവര, COPT അവന്യൂ വാക്ക് വെ, മറൈൻ ഡ്രൈവ്, കാളമുക്ക്, വല്ലാർപാടം ചർച്ച്, ഹൈകോർട്ട് വഴി എറണാകുളത്ത് 19:40 നു എത്തിച്ചേരുന്ന വിധമാണ് ട്രിപ്പ് ക്രമീകരിച്ചിരിക്കുന്നത്. മുകളിലത്തെ ഡെക്കിൽ ആളൊന്നിന് 300 രൂപയും, താഴത്തെ ഡെക്കിൽ 150 രൂപയുമാണ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്.
onlineksrtcswift.com എന്ന റിസർവേഷൻ സൈറ്റിൽ Starting from ൽ “Kochi City Ride” എന്നും Going To ൽ “Kochi” എന്നും enter ചെയ്തു സീറ്റുകൾ ഉറപ്പിക്കാവുന്നതാണ്.
സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും 99610 42804, 8289905075, 9447223212 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Post a Comment