ശ്രീചിത്ര പുവർ ഹോമിലെ മൂന്നു കുട്ടികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു.16, 15, 12 വയസുള്ള കുട്ടികളാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഒരാഴ്ച മുമ്പാണ് സിഡബ്ല്യുസി കുട്ടികളെ ശ്രീചിത്രയിൽ കൊണ്ടുവന്നത്. രണ്ടു കുട്ടികൾ മെഡിക്കൽ കോളജിലും ഒരാൾ എസ്എടി ആശുപത്രിയിലും ചികിത്സയിലാണ്. സംഭവത്തില്‍ വഞ്ചിയൂർ പൊലീസ് അന്വേഷണം തുടങ്ങി. വീട്ടിൽ പോവണമെന്ന് കുട്ടികൾ ആവശ്യപ്പെട്ടിരുന്നെന്ന് പൊലീസ് പറയുന്നു.
Post a Comment