മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദിന്റെ സഹോദരൻ ആര്യാടൻ മമ്മു (73) അന്തരിച്ചു. ഏറെക്കാലമായി അസുഖ ബാധിതനായിരുന്നു. വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മരണത്തെത്തുടർന്ന് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ വിജയാഘോഷം നിർത്തിവച്ചിരിക്കുകയാണ്.
ഖബറടക്കം രാത്രി 9:30-ന് മുക്കട്ട വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: സൈനബ, മക്കൾ രേഷ്മ, ജിഷ്മ, റിസ്വാൻ. മരുമക്കൾ: മുജീബ് അത്തിമണ്ണിൽ, സമീർ, മരുമകൾ ആയിഷ ലുബിന. ആര്യാടൻ മുഹമ്മദിന്‍റെ വസതിയില്‍ ഇന്ന് വൈകിട്ട് 5.30 മുതല്‍ മൃതദേഹം പൊതുദർശനത്തിന് വെയ്ക്കും.
Post a Comment