കേരളത്തിൽ ശക്തമായ മഴ തുടരുന്നു. വരും ദിവസങ്ങളില്‍ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കഴിഞ്ഞ മണിക്കൂറുകളില്‍ എല്ലാ ജില്ലകളിലും ശക്തമായ മഴയാണ് ലഭിച്ചത്. വടക്കന്‍ ജില്ലകളില്‍ കനത്ത മഴ ജനജീവിതത്തെ സാരമായി ബാധിച്ചു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴയിലെ കുട്ടനാട് അമ്പലപ്പുഴ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കിയിട്ടുണ്ട്.
മലപ്പുറം മുതല്‍ കാസര്‍ഗോഡ് വരെയുള്ള അഞ്ച് ജില്ലകളില്‍ ചുവപ്പ് ജാഗ്രതയും പത്തനംതിട്ട, കോട്ടയം, എറണാകുളം , ഇടുക്കി, തൃശ്ശൂര്‍ , പാലക്കാട് ജില്ലകളില്‍ ഓറഞ്ചും മറ്റ് മൂന്ന് ജില്ലകളില്‍ മഞ്ഞ ജാഗ്രതയുമാണ്. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ വ്യാഴാഴ്ച വരെ മീൻപിടിത്തം നിരോധിച്ചിട്ടുണ്ട്.
മലയോര മേഖലയിലേക്കുള്ള രാത്രി യാത്രയ്ക്കും വിനോദ സഞ്ചാരത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കനത്ത മഴയെത്തുടര്‍ന്ന് പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്.
Post a Comment