നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം നാളെ; പ്രചാരണ രംഗത്ത് സജീവമായി സ്ഥാനാര്‍ത്ഥികള്‍.

നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ്  പ്രചാരണ രംഗത്ത് സജീവമായി സ്ഥാനാര്‍ത്ഥികള്‍. നാമനിര്‍ദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം നാളെ അവസാനിക്കും. 25 നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോ‌ധന ഇന്നലെ നടന്നു. ഏഴ് പത്രികകള്‍ തള്ളി. 18 പത്രികകള്‍ സ്വീകരിച്ചു. 

എൽ.ഡി.എഫ് സ്ഥാനാർഥി എം.സ്വരാജ്, യു.ഡി.എഫിന്‍റെ ആര്യാടന്‍ ഷൗക്കത്ത്, എൻ.ഡി.എ സ്ഥാനാർഥി മോഹൻ ജോർജ്, എന്നിവരാണ് മത്സര രംഗത്തെ പ്രമുഖര്‍.  തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കാനുള്ള പി.വി.അൻവറിന്‍റെ പത്രിക തള്ളിയതിനാല്‍ അദ്ദേഹം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടായിരിക്കും മത്സരിക്കുക. ഈ മാസം 19 നാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ 23 ന് നടക്കും. 

Post a Comment

Previous Post Next Post