നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനുള്ള പ്രചാരണം ഊര്‍ജിതം; മുന്നണികളുടെ പ്രധാന നേതാക്കള്‍ ഉള്‍പ്പടെ രംഗത്ത് സജീവം.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനുള്ള പ്രചാരണം ശക്തമാക്കി രാഷ്ട്രീയ കക്ഷികൾ. എൽ.ഡി.എഫ് സ്ഥാനാർഥി എം.സ്വരാജ്, യു.ഡി.എഫിന്റെ ആര്യാടന്‍ ഷൗക്കത്ത്, എൻ.ഡി.എ സ്ഥാനാർഥി മോഹൻ ജോർജ് എന്നിവര്‍ക്ക് പുറമേ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പി.വി അൻവറുമാണ് മത്സര രംഗത്തെ പ്രമുഖർ. ബലി പെരുന്നാൾ ദിനമായ ഇന്ന് LDF UDF NDA മുന്നണികൾ പരസ്യപ്രചാരണം ഒഴിവാക്കി പള്ളികളിലും വീടുകളിലും സന്ദർശനം നടത്തി വോട്ടു തേടി.

 അതേസമയം, സ്ഥാനാര്‍ത്ഥികളുടെ വരവ് ചെലവ് പരിശോധ ഈ മാസം 10, 13, 17 തിയതികളിൽ നടക്കും. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ രണ്ടാം ഘട്ട റാൻഡമൈസേഷൻ തിങ്കളാഴ്ച നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. 19 നാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ 23 നാണ്.

Post a Comment

Previous Post Next Post