പത്തനംതിട്ട കോന്നിയിൽ സർക്കാർ സ്കൂളിലെ പ്യൂണിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട കൂടൽ വൊക്കേഷണൽ ഹയർസെക്കൻഡറി ജീവനക്കാരനായ മുതുപേഴുങ്കൽ സ്വദേശി ബെജിയേയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
അധ്യാപിക അഴിമതിക്കാരിയാണെന്ന് അപകീർത്തികരമായ പ്രചരണം നടത്തിയെന്നാരോപിച്ച് പ്രധാനാധ്യാപിക ബെജിക്കെതിരേ പോലീസിൽ പരാതി നൽകുകയും ഇദ്ദേഹത്തിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. അതിന് ശേഷം ബെജിയെ കാണാതാവുകയായിരുന്നു.
Post a Comment