ആലപ്പുഴയിൽ കാണാതായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ ബീച്ച് വാർഡിൽ നിന്നും കാണാതായ യുവതിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി. മായ എന്ന 37വയസുകാരിയെ ആണ് രണ്ട് ദിവസം മുമ്പ് കാണാതായത്. മായയെ കാണാനില്ലെന്ന് ഭർത്താവ് പൊലീസിൽ പരാതി നൽകിയിരുന്നു. 

അന്വേഷണം നടക്കുന്നതിനിടെയാണ് ഇവർ വാടകയ്ക്ക് താമസിക്കുന്ന ബീച്ച് വാർ‍ഡിലെ തൊട്ടപ്പുറത്തുള്ള തോട്ടിൽ മൃതദേഹം പൊന്തിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടോ എന്ന കാര്യം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. 

അതേ സമയം മായയ്ക്ക് അപസ്മാര രോഗമുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.  ഭർത്താവിനും കുട്ടികൾക്കുമൊപ്പമാണ് മായ ബീച്ച് വാർഡിൽ വാടകയ്ക്ക് താമസിക്കുന്നത്.

Post a Comment

Previous Post Next Post