ഇന്ത്യയുടെ ശുഭാൻശു ശുക്ല ഉൾപ്പെടെ നാല് യാത്രികരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കെത്തിക്കുന്ന ആക്സിയം-4 ബഹിരാകാശ ദൗത്യം ഇന്ന്. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ഇന്ന് ഉച്ചയ്ക്ക് 12:01 ന് വിക്ഷേപണം നടക്കും.
നാളെ വൈകുന്നേരം ആക്സിയം-4 അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി ഡോക്ക് ചെയ്യുമെന്ന് ISRO സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. സാങ്കേതിക കാരണങ്ങളാൽ അഞ്ച് തവണയാണ് ദൗത്യം മാറ്റിവച്ചത്. നാസ, ആക്സിയം സ്പേസ്, സ്പേസ് എക്സ് എന്നിവയുടെ സംയുക്ത ബഹിരാകാശ ദൗത്യമാണ് ആക്സിയം-4.
Post a Comment