ഉള്ള്യേരിയിൽ നിയന്ത്രണംവിട്ട കാര്‍ ഇടിച്ചു കയറിയത് പെട്രോള്‍ പമ്പ് കോംപൗണ്ടിലേക്ക്; യാത്രക്കാര്‍ക്ക് പരിക്ക്.

ഉള്ള്യേരി- കൊയിലാണ്ടി സംസ്ഥാന പാതയില്‍ ആനവാതിലില്‍ വെച്ച് കാര്‍ നിയന്ത്രണംവിട്ട് അപകടം. കാര്‍ യാത്രികരായ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കുറവങ്ങാട് സ്വദേശികള്‍ക്കാണ് നിസാര പരിക്കേറ്റത്. ഇവര്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ആനവാതിലില്‍  ഇന്ന് രാവിലെ നയാര  പെട്രോള്‍ പമ്പിന് സമീപത്താണ് അപകടമുണ്ടായത്.

നിയന്ത്രണം വിട്ടതിനെ തുടര്‍ന്ന് മാരുതി അള്‍ട്ടോ കാര്‍ പെട്രോള്‍ പമ്പിന്‍റെ മുന്‍വശത്തു തന്നെയുള്ള ചെറിയ മതിലില്‍ ഇടിച്ചു കയറുകയായിരുന്നു. ഉള്ള്യേരി ഭാഗത്തേക്ക് പോകുമ്പോഴാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്. കാറിന്‍റെ മുന്‍വശത്ത് നിന്ന് ചെറിയ തീപ്പൊരി ഉയര്‍ന്നതിനെ തുടര്‍ന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി. അപകടമില്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് ഇവര്‍ മടങ്ങിയത്.

Post a Comment

Previous Post Next Post