ജൂലൈ മുതൽ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി റെയിൽവെ.

വർഷങ്ങൾക്ക് ശേഷം പാസഞ്ചർ ട്രെയിൻ നിരക്ക് വര്‍ധനയ്‌ക്കൊരുങ്ങി റെയില്‍വെ. ടിക്കറ്റ് നിരക്കില്‍ നേരിയ വര്‍ധനവ് വരുത്തുമെന്ന് റെയില്‍വെ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ജൂലൈ ഒന്നുമുതല്‍ നിരക്ക് വര്‍ധനവ് പ്രാബല്യത്തില്‍ വരും. നോണ്‍ എസി മെയില്‍, എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് കിലോമീറ്ററിന് ഒരുപൈസ നിരക്കിലും, എസി ടിക്കറ്റുകളില്‍ രണ്ട് പൈസ നിരക്കിൽ വര്‍ധനവ് വരുത്താനുമാണ് നീക്കം.   

സബര്‍ബന്‍ ട്രെയിനുകള്‍ക്കും 500 കിലോമീറ്റര്‍ വരെയുള്ള സെക്കന്‍ഡ് ക്ലാസ് യാത്രകള്‍ക്കും ടിക്കറ്റ് നിരക്കില്‍ മാറ്റമുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. 500 കിലോമീറ്ററിന് മുകളില്‍വരുന്ന സെക്കന്‍ഡ് ക്ലാസ് ടിക്കറ്റിന് കിലോമീറ്ററിന് അര പൈസ എന്ന നിലയില്‍ വര്‍ധനവുണ്ടാകും. പ്രതിമാസ സീസൺ ടിക്കറ്റിൽ വർധനവുണ്ടാകില്ല.  

ജൂലൈ ഒന്നുമുതല്‍ തത്കാല്‍ ടിക്കറ്റുകള്‍ക്ക് ആധാര്‍ ഒടിപി നിര്‍ബന്ധമാക്കി റെയില്‍വെ അടുത്തിടെ ഉത്തരവിറക്കിയിരുന്നു. ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തിൽ വരുന്ന തത്കാൽ സ്കീം പ്രകാരമുള്ള ടിക്കറ്റുകൾ ഐആർസിടിസ് വെബ്‌സൈറ്റ് വഴി ആധാർ അംഗീകൃത ഉപയോക്താക്കൾക്ക് മാത്രമേ ബുക്ക് ചെയ്യാൻ കഴിയുകയുള്ളൂവെന്ന് റെയിൽവേയുടെ ഔദ്യോഗിക അറിയിപ്പിൽ പറഞ്ഞു.

Post a Comment

Previous Post Next Post