രാ​ജ്യ​ത്ത്​ വി​മാ​ന സ​ർ​വി​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ൽ.

ഖ​ത്ത​റി​ലെ യു.​എ​സ്​ വ്യോ​മ​താ​വ​ള​ത്തി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​വ​താ​ള​ത്തി​ലാ​യ വി​മാ​ന സ​ർ​വി​സു​ക​ൾ യു.​എ.​ഇ​യി​ലെ എ​ല്ലാ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും ചൊ​വ്വാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലാ​യി. ഗ​ൾ​ഫ്​ മേ​ഖ​ല​യി​ലെ വ്യോ​മ​പാ​ത​ക​ൾ അ​ട​ച്ച​തി​നെ തു​ട​ർ​ന്ന്​ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ്​ വി​വി​ധ സ​ർ​വി​സു​ക​ൾ ത​ട​സ്സ​പ്പെ​ട്ട​ത്. ചൊ​വ്വാ​ഴ്ച പ​ക​ൽ​ത​ന്നെ വി​വി​ധ വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​രും വി​മാ​ന​ക്ക​മ്പ​നി​ക​ളും സ​ർ​വി​സു​ക​ൾ പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചു.   

ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു​ള്ള വി​വി​ധ സ​ർ​വി​സു​ക​ൾ ത​ട​സ്സ​പ്പെ​ടു​മെ​ന്ന്​ അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു. പ്ര​ധാ​ന​മാ​യും ഇ​ന്ത്യ​യി​ലേ​ക്കു​ള്ള സ​ർ​വി​സു​ക​ളാ​ണ്​ ത​ട​സ്സ​പ്പെ​ട്ടി​രു​ന്ന​ത്. എ​മി​റേ​റ്റ്​​സ്​ വി​മാ​ന​ക്ക​മ്പ​നി​യും നി​ര​വ​ധി വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടെ​ന്ന്​ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ക്കു​ക​യു​ണ്ടാ​യി. അ​ബൂ​ദ​ബി ആ​സ്ഥാ​ന​മാ​യ ഇ​ത്തി​ഹാ​ദ്​ എ​യ​ർ​വേ​​സും വി​വി​ധ സ​ർ​വി​സു​ക​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു. ഷാ​ർ​ജ​യി​ൽ​നി​ന്നു​ള്ള നി​ര​വ​ധി സ​ർ​വി​സു​ക​ളെ​യും വ്യോ​മ​പാ​ത​യി​ലെ ത​ട​സ്സം ബാ​ധി​ച്ചു. 

അ​തേ​സ​മ​യം, ചൊ​വ്വാ​ഴ്ച മി​ക്ക സ​ർ​വി​സു​ക​ളും പു​നഃ​സ്ഥാ​പി​ച്ച​താ​യി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.  മു​ഴു​വ​ൻ സ​ർ​വി​സു​ക​ളും പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി തു​ട​രു​ക​യാ​ണെ​ന്ന്​ എ​യ​ർ​ഇ​ന്ത്യ​യും പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചി​ട്ടു​ണ്ട്. മി​ക്ക സ​ർ​വി​സു​ക​ളും ബു​ധ​നാ​ഴ്ച​യോ​ടെ പു​നഃ​സ്ഥാ​പി​ക്ക​പ്പെ​ടു​മെ​ന്നാ​ണ്​ വ്യ​ക്ത​മാ​ക്കി​യ​ത്. ലോ​ക​ത്തെ​ത്ത​ന്നെ ഏ​റ്റ​വും തി​ര​ക്കേ​റി​യ വി​മാ​ന​പാ​ത​യാ​ണ്​ ഇ​ന്ത്യ​ക്കും യു.​എ.​ഇ​ക്കു​മി​ട​യി​ലു​ള്ള​ത്. 

യു.​എ.​ഇ​യി​ലെ ല​ക്ഷ​ക്ക​ണ​ക്കി​ന്​ പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ നാ​ട്ടി​ലേ​ക്കും തി​രി​ച്ചും യാ​ത്ര ചെ​യ്യു​ന്ന പാ​ത​യി​ൽ ത​ട​സ്സം രൂ​പ​പ്പെ​ട്ട​ത്​ ആ​ശ​ങ്ക​ക്കി​ട​യാ​ക്കി​യി​രു​ന്നു. നേ​ര​ത്തേ​ത​ന്നെ ഇ​സ്രാ​യേ​ൽ-​ഇ​റാ​ൻ സം​ഘ​ർ​ഷ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ള​ത്തി​ൽ​നി​ന്ന്​ ഗ​ൾ​ഫ്​ മേ​ഖ​ല​യി​ലേ​ക്കു​ള്ള വി​മാ​ന​സ​ർ​വി​സു​ക​ൾ​ളി​ൽ ചി​ല​ത്​ റ​ദ്ദാ​ക്ക​​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി​രു​ന്നു.   ഇ​റാ​ൻ, പാ​കി​സ്താ​ൻ രാ​ജ്യ​ങ്ങ​ൾ വ്യോ​മ​പാ​ത അ​ട​ച്ച​തി​നാ​ൽ ഒ​മാ​ൻ ആ​കാ​ശ​പാ​ത​യി​ൽ തി​ര​ക്കേ​റി​യ​താ​ണ് വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കാ​ൻ കാ​ര​ണ​മാ​യ​തെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. 

സം​ഘ​ർ​ഷം ആ​രം​ഭി​ച്ച ദി​വ​സ​ങ്ങ​ളി​ൽ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് മാ​ത്രം ഗ​ൾ​ഫി​ലേ​ക്കു​ള്ള ആ​റ് സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കി​യി​രു​ന്നു. നേ​ര​ത്തേ​യു​ള്ള സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന്​ ഇ​ന്ത്യ​ൻ വി​മാ​ന​ങ്ങ​ൾ​ക്ക് പാ​കി​സ്താ​നും നി​ല​വി​ൽ വ്യോ​മ​പാ​ത അ​നു​വ​ദി​ക്കു​ന്നി​ല്ല. ഇ​തോ​ടെ വി​മാ​ന​ങ്ങ​ൾ പ​ല​തും ഒ​മാ​ൻ വ്യോ​മ​പാ​ത​യി​ലേ​ക്ക് മാ​റി​യി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ ഈ ​പാ​ത​യി​ൽ എ​യ​ർ​ട്രാ​ഫി​ക് ഗ​ണ്യ​മാ​യി വ​ർ​ധി​ച്ചി​ട്ടു​ണ്ട്. 

അ​പ്ര​തീ​ക്ഷി​ത​മാ​യി വി​മാ​ന സ​ർ​വി​സു​ക​ൾ താ​ളം​തെ​റ്റു​ന്ന​ത് ഗ​ൾ​ഫി​ലെ വേ​ന​ല​വ​ധി​ക്ക് പ്ര​വാ​സി​ക​ൾ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന സ​മ​യം കൂ​ടി​യാ​യ​തി​നാ​ൽ നി​ര​വ​ധി പേ​ർ​ക്ക്​ വ​ലി​യ പ്ര​യാ​സം സൃ​ഷ്​​ടി​ക്കും. മേ​ഖ​ല​യി​ലെ സാ​ഹ​ച​ര്യ​ത്തി​ന്​ അ​നു​സ​രി​ച്ച്​ വി​മാ​ന സ​ർ​വി​സു​ക​ൾ ത​ട​സ്സ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ യാ​ത്ര​ക്കാ​ർ വി​മാ​ന​ക്ക​മ്പ​നി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഷെ​ഡ്യൂ​ൾ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന്​ നേ​ര​ത്തേ അ​ധി​കൃ​ത​ർ യാ​ത്ര​ക്കാ​രോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Post a Comment

Previous Post Next Post