കെ എസ് ആര്‍ ടി സി ചലോ ആപ്പ് ഉടന്‍ പുറത്തിറക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. ബസിലെ സീറ്റ് ലഭ്യത ഉള്‍പ്പെടെ പരിശോധിക്കാന്‍ കഴിയുന്ന ആപ്പ് ആറ് ഭാഷകളിലാണ് പുറത്തിറക്കുക. സ്റ്റുഡന്‍റ് കണ്‍സഷന്‍ കാര്‍ഡുകള്‍ സ്മാര്‍ട്ട് കാര്‍ഡുകളാക്കുമെന്നും ഇതിലൂടെ ഒരു മാസം 25 ദിവസം യാത്ര ചെയ്യാനാകുമെന്നും മന്ത്രി വ്യക്തമാക്കി.
കെഎസ്ആര്‍ടിസി ട്രാവല്‍ കാര്‍ഡിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. വിളിച്ചാല്‍ ഫോണെടുക്കുന്നില്ലെന്ന പരാതിക്ക് പരിഹാരമായി എല്ലാ ഡിപ്പോകളിലും മൊബൈല്‍ ഫോണുകള്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു.
അംഗപരിമിതര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രത്യേക സ്മാര്‍ട്ട് കാര്‍ഡ് വരുമെന്നും ശ്രീ കെ ബി ഗണേഷ് കുമാര്‍ അറിയിച്ചു. കെഎസ്ആര്‍ടിസിയില്‍ ഇനി ഓഫീസില്‍ ഇരുന്നുളള ജോലി ആരോഗ്യ പ്രശ്‌നമുളളവര്‍ക്ക് മാത്രമാക്കുമെന്നും മന്ത്രി പറഞ്ഞു.
Post a Comment