കെ.എസ്.ആർ.ടി.സിയുടെ കാസർകോട് -കോയമ്പത്തൂർ ദീർഘദൂര ബസ് സർവിസിന് നാളെ തുടക്കം.

കെ.എസ്.ആർ.ടി.സിയുടെ കാസർകോട് -കോയമ്പത്തൂർ ദീർഘദൂര ബസ് സർവിസിന് നാളെ തുടക്കം. സൂപ്പർ ഡീലക്സ് സർവീസ് ബസാണ് ഈ റൂട്ടിൽ ഓടിക്കുക. കാസർകോട് നിന്ന് രാത്രി 10മണിക്ക് പുറപ്പെടുന്ന ബസ് കണ്ണൂർ-കോഴിക്കോട്-മലപ്പുറം-പാലക്കാട് വഴി 8.50 മണിക്കൂർ കൊണ്ട് കോയമ്പത്തൂരിൽ എത്തും. തിരികെ രാത്രി 8.15ന് കോയമ്പത്തൂരിൽനിന്ന് വരുന്ന ബസ് പുലർച്ചെ 05.15ന് കാസർകോട് എത്തും. 513 രൂപയാണ് യാത്രാനിരക്ക്. 

ടിക്കറ്റുകൾ onlineksrtcswift.com എന്ന വെബ്സൈറ്റ് വഴിയോ ENTE KSRTC NEO-OPRS App വഴിയോ ഓൺലൈനായി ബുക് ചെയ്യാം. കാസർകോട് നിന്ന് വെള്ളി, ഞായർ ദിവസങ്ങളിൽ കോയമ്പത്തൂരിലേയ്ക്കും ശനി, തിങ്കൾ ദിവസങ്ങളിൽ തിരികെ കാസർകോട്ടേക്കും സർവിസ് ഉണ്ടായിരിക്കും.   

സമയക്രമം:   കാസർകോട്-കോയമ്പത്തൂർ  (കണ്ണൂർ-കോഴിക്കോട്-മലപ്പുറം-പാലക്കാട് വഴി)  10.00PM കാസർകോട്10.30PM കാഞ്ഞങ്ങാട്   11.20PM പയ്യന്നൂർ   11.45PM തളിപ്പറമ്പ്   12.15AM കണ്ണൂർ  12.50AM തലശ്ശേരി   01.25AM വടകര   02.00AM കൊയിലാണ്ടി   02.45AM കോഴിക്കോട്   03.20AM കൊണ്ടോട്ടി   03.50AM മലപ്പുറം   04.15AM പെരിന്തൽമണ്ണ   04.50AM മണ്ണാർക്കാട്   05.50AM പാലക്കാട്   06.50AM കോയമ്പത്തൂർ   കോയമ്പത്തൂർ-കാസർകോട്(പാലക്കാട്-മലപ്പുറം-കോഴിക്കോട്-കണ്ണൂർ വഴി)  08.15PM കോയമ്പത്തൂർ   09.30PM പാലക്കാട്   10.20PM മണ്ണാർക്കാട്   10.55PM പെരിന്തൽമണ്ണ   11.20PM മലപ്പുറം   11.50PM കൊണ്ടോട്ടി   12.55AM കോഴിക്കോട്   01.30AM കൊയിലാണ്ടി   02.00AM വടകര   02.30AM തലശ്ശേരി   03.00AM കണ്ണൂർ  03.25AM തളിപ്പറമ്പ്   03.55AM പയ്യന്നൂർ   04.40AM കാഞ്ഞങ്ങാട്   05.15AM കാസർകോട്

Post a Comment

Previous Post Next Post