മംഗല്യ പദ്ധതി: അപേക്ഷ ക്ഷണിച്ചു.

ബിപിഎല്‍ വിഭാഗത്തിലെ വിധവകള്‍, നിയമപരമായി വിവാഹമോചനം നേടിയവര്‍ എന്നിവരുടെ പുനര്‍വിവാഹത്തിന് 25,000 രൂപ ധനസഹായം നല്‍കുന്ന മംഗല്യ പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. 18നും 50നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 

അപേക്ഷയോടൊപ്പം ആദ്യ ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റ്/വിവാഹബന്ധം വേര്‍പ്പെടുത്തിയത് സംബന്ധിച്ച കോടതി ഉത്തരവ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, പുനര്‍വിവാഹം രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സമര്‍പ്പിക്കണം. ആവശ്യമായ രേഖകള്‍ സഹിതം www.schemes.wcd.kerala.gov.in വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കണം. 

കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള അങ്കണവാടിയുമായോ ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ശിശുവികസന പദ്ധതി ഓഫീസുമായോ ബന്ധപ്പെടണമെന്ന് ജില്ലാ വനിത-ശിശു വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495 2370750.

Post a Comment

Previous Post Next Post