സംസ്ഥാനത്തുടനീളമുള്ള രക്ത യൂണിറ്റുകളുടെ ലഭ്യതയെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ അറിയാൻ കേന്ദ്രീകൃത സോഫ്റ്റ് വെയര്‍ സംവിധാനമായ ' Blood Bank Traceability Application' ഉടൻ സജ്ജമാകുമെന്ന് മന്ത്രി വീണാ ജോര്‍ജ്.
സ്വകാര്യ ബ്ലഡ് ബാങ്കുകളെക്കൂടി ഈ സംവിധാനത്തിലേക്ക് സംയോജിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഈ മാസം മുതല്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി ആരംഭിക്കും. തുടര്‍ന്ന് ഈ വര്‍ഷം തന്നെ സംസ്ഥാനത്തുടനീളം സംവിധാനം പ്രവർത്തന സജ്ജമാകുമെന്നും മന്ത്രി പറഞ്ഞു.
Post a Comment