ഭീകരതയ്ക്ക് എതിരായ ഇന്ത്യയുടെ നിലപാടിന് ലോകരാജ്യങ്ങളില്‍ നിന്ന് വലിയ പിന്തുണ ലഭിച്ചതായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട ഇന്ത്യയുടെ സന്ദേശം ലോകരാജ്യങ്ങള്‍ക്ക് സ്പഷ്ടമായി കൈമാറാന്‍ സര്‍വക്ഷി പ്രതിനിധി സംഘത്തിന് സാധിച്ചതായും അദ്ദേഹം പറഞ്ഞു.
അമേരിക്ക ഉള്‍പ്പെടെ 5 രാജ്യങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൗത്യം വിജയകരമായിരുന്നുവെന്നും ഭാരതീയന്‍ എന്ന നിലയിലുള്ള കടമയാണ് നിര്‍വഹിച്ചതെന്നും ശ്രീ ശശി തരൂര്‍ വ്യക്തമാക്കി.
Post a Comment