കോഴിക്കോട് തീരത്തിന് സമീപം അപകടത്തില്‍പ്പെട്ട ചരക്കുകപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. കാണാതായ നാല് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു.

കോഴിക്കോട് തീരത്തിന് സമീപം   അപകടത്തില്‍പ്പെട്ട സിംഗപ്പൂര്‍ ചരക്കുകപ്പല്‍ വാൻഹായി-503  ലെ തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. നിലവില്‍ തീ നിയന്ത്രണ വിധേയമല്ല. കനത്ത പുക കപ്പലിന് ചുറ്റും രൂപപ്പെട്ടിട്ടുണ്ട്. കോസ്റ്റ് ഗാര്‍ഡ് കപ്പലുകള്‍  തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. 

നാവികസേനാ കപ്പലുകളായ ഐഎന്‍എസ് സൂറത്തും, ഐഎന്‍എസ് സത്ലജും ഡോണിയര്‍ വിമാനങ്ങളും ദൗത്യത്തില്‍ പങ്കെടുക്കുന്നുണ്ട്. കപ്പല്‍ കമ്പനിയുടെ സാല്‍വേജ് ടീമും സ്ഥലത്തെത്തി. കപ്പലിലെ 18  ജീവനക്കാരെ ഇന്നലെ  രക്ഷിച്ച് മംഗലാപുരം തീരത്തെത്തിച്ചിരുന്നു. കാണാതായ നാല് ജീവനക്കാര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. 

കപ്പലിലെ ചില കണ്ടയിനറുകളില്‍ വേഗത്തില്‍ തീപിടിക്കുന്ന തരം ദ്രാവകങ്ങളും അപകടകരമായ വസ്തുക്കളുമാണുള്ളത്  കടലില്‍ വീണ കണ്ടെയ്നറുകളില്‍ ചിലത്  തകര്‍ന്നിട്ടുണ്ട്. കൊളംബോയില്‍ നിന്ന് മുബൈയിലേക്ക്  പോകുകയായിരുന്ന  കപ്പലിനാണ് അഴീക്കലില്‍ നിന്ന് 44 നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറായി,  ഇന്നലെ രാവിലെ 9.30 യോടെ തീപിടിച്ചത്. 

Post a Comment

Previous Post Next Post