KSRTC കൺട്രോൾ റൂമിലേക്ക് യാത്രക്കാരനായി മന്ത്രിയുടെ ഫോൺ കോൾ; ഉഴപ്പി മറുപടി പറഞ്ഞ 9 കണ്ടക്ടർമാർക്ക് സ്ഥലംമാറ്റം.

കെഎസ്ആർടിസി കൺട്രോൾ റൂമിലേക്ക് യാത്രക്കാരനായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിന്റെ ഫോൺ കോൾ. കഴിഞ്ഞ ദിവസമാണ് മന്ത്രി കൺട്രോൾ റൂമിലെക്ക് വിളിച്ചത്. ഫോണെടുത്ത് ഉഴപ്പി മറുപടി പറഞ്ഞ 9 കണ്ടക്ടർമാരെ സ്ഥലംമാറ്റാനും മന്ത്രി നിർദ്ദേശിച്ചു. 

ആദ്യം വിളിച്ചപ്പോൾ ആരും ഫോണെടുത്തില്ലായിരുന്നു. പിന്നീട് എടുത്തവർ ഒന്നിനും കൃത്യമായ മറുപടിയും നൽകിയില്ല. വനിതാ ജീവനക്കാരടക്കം 9 പേരെ സ്ഥലംമാറ്റാനാണ് മന്ത്രി നിർദേശിച്ചത്.അതേസമയം ഡ്യൂട്ടിയിൽ ഇല്ലാതിരുന്നവരെയും സ്ഥലംമാറ്റിയതായി പരാതിയുണ്ട്. കൺട്രോൾ റൂം ഒഴിവാക്കി പകരം ആപ്പ് സംവിധാനമാക്കുകയാണെന്ന് നേരത്തെ മന്ത്രി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജീവനക്കാരെ സ്ഥലമാറ്റിയത്. 

Post a Comment

Previous Post Next Post