സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന സാര്‍വത്രിക പാലിയേറ്റീവ് കെയര്‍ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സര്‍വത്രിക പാലിയേറ്റീവ് പരിചരണ പദ്ധതിയുടേയും, ‘കേരള കെയര്‍’ പാലിയേറ്റീവ് ശൃംഖലയുടെ പ്രവര്‍ത്തനത്തിന്റേയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. 

പാലിയേറ്റീവ് കെയർ സേവനങ്ങൾ സമൂഹത്തിന്റെ ഉത്തരവാദിത്വം ആണെന്ന ബോധ്യത്തിലൂടെ മാത്രമേ ഇത്തരം സംരഭങ്ങൾ പൂർണ വിജയത്തിൽ എത്തിക്കാൻ കഴിയൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു.  എറണാകുളം കളമശ്ശേരിയിൽ നടന്ന ചടങ്ങിൽ മന്ത്രിമാരായ വീണ ജോർജ്, എം ബി രാജേഷ്, പി രാജീവ് തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post