ടെഹ്‌റാനിലെ ഇന്ത്യൻ വിദ്യാർത്ഥികളെ സംഘർഷ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യൻ എംബസി നഗരത്തിൽ നിന്നും ഒഴിപ്പിച്ചു. മറ്റ് ഇന്ത്യൻ പൗരന്മാര്‍ക്കും സുരക്ഷിത ഇടങ്ങളിലേക്ക് മാറാന്‍ നിർദേശം നല്‍കിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യക്കാർക്ക് ഇറാൻ - അർമേനിയ അതിർത്തിയിലൂടെ പുറത്തു കടക്കാനും എംബസി സൗകര്യമൊരുക്കിയിട്ടുണ്ട്.
ഇസ്രായേൽ- ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിദേശകാര്യ മന്ത്രാലയം 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും സജ്ജമാക്കി. അടിയന്തര സഹായങ്ങൾക്ക് 1800 118 797 എന്ന ഹെൽപ്പ്‌ലൈൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. കൂടാതെ, +91-99682 91988 എന്ന വാട്ട്‌സ്ആപ്പ് നമ്പറും situationroom@mea.gov.in എന്ന ഇമെയിൽ വിലാസവും സജ്ജമാക്കിയിട്ടുണ്ട്. ഇറാനിലുള്ള ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസിയുടെ അടിയന്തര ഹെൽപ്പ്‌ലൈൻ നമ്പറുകളായ +98 91281 09115, +98 91281 09109 എന്നിവയിലും ബന്ധപ്പെടാം.
Post a Comment