മാലിന്യ സംസ്‌ക്കരണത്തില്‍ കൈവരിച്ച നേട്ടങ്ങള്‍ വിലയിരുത്തുന്നതിനുള്ള സ്വച്ഛ് സര്‍വേക്ഷന്‍ ഗ്രാമീണ്‍ സര്‍വേക്ക് സംസ്ഥാനത്ത് തുടക്കമായി.

മാലിന്യ സംസ്‌ക്കരണത്തില്‍ സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ വിലയിരുത്തുന്നതിനുള്ള സ്വച്ഛ് സര്‍വേക്ഷന്‍ ഗ്രാമീണ്‍ സര്‍വേക്ക് ഇന്ന് തുടക്കം. സ്വച്ഛ് ഭാരത് മിഷന്‍ ഗ്രാമീണിന്റെ ഭാഗമായി മുഴുവന്‍ സംസ്ഥാനങ്ങളിലുമാണ് സര്‍വ്വേ നടക്കുക. സംസ്ഥാനത്ത് തദ്ദേശഭരണവകുപ്പും ശുചിത്വമിഷനും ചേര്‍ന്ന് സര്‍വ്വേ നടപടികള്‍  ഏകോപിപ്പിക്കും. 

കേരളത്തില്‍ 450 വില്ലേജുകളില്‍ പരിശോധന നടക്കും. വീടുകള്‍, തദ്ദേശഭരണ സ്ഥാപന ഓഫീസുകള്‍, സ്‌കൂളുകള്‍, അങ്കണവാടികള്‍, പൊതുസ്ഥലങ്ങള്‍, മാര്‍ക്കറ്റുകള്‍, ആരാധനാലയങ്ങള്‍, പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ മാലിന്യസംസ്‌ക്കരണ സംവിധാനങ്ങളും ശുചിത്വ നിലവാരവും  പരിശോധിക്കും.

Post a Comment

Previous Post Next Post