2027 ല്‍ രാജ്യത്ത് സെന്‍സസ് നടപ്പാക്കാന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍. രണ്ട് ഘട്ടങ്ങളായി നടക്കുന്ന ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായി ജാതി സെന്‍സസും നടക്കും.
2027 മാര്‍ച്ച് ഒന്നു മുതലാണ് കണക്കെടുപ്പെങ്കിലും ജമ്മുകശ്മീര്‍, ഹിമാചല്‍, ഉത്തരാഖണ്ഡ് തുടങ്ങിയ അതിശൈത്യ മേഖലകളില്‍ 2026 ഒക്ടോബര്‍ ഒന്നിന് തന്നെ ഇതാരംഭിക്കും.
2011 ലാണ് രാജ്യത്ത് മുന്‍പ് സെന്‍സസ് നടന്നത്. 2021 ല്‍ നടക്കേണ്ടിയിരുന്ന കണക്കെടുപ്പ് കോവിഡ് മഹാമാരിയെത്തുടര്‍ന്ന് നടപ്പാക്കാനിയിരുന്നില്ല.
Post a Comment