കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തുടനീളം നാലായിരത്തോളം ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കിയതായി മന്ത്രി കെ.രാജന്‍.

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ നാലായിരത്തോളം ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് മന്ത്രി കെ.രാജന്‍. ആറു ലക്ഷത്തിലധികം ജനങ്ങളെ പാര്‍പ്പിക്കാന്‍ സൗകര്യമുള്ള ക്യാമ്പുകളാണ് സംസ്ഥാനത്തുടനീളം ക്രമീകരിച്ചിരിക്കുന്നത്. 

മഴക്കാലത്ത് രോഗങ്ങള്‍ പടരാന്‍ സാധ്യതയുള്ളതിനാല്‍ അസുഖമുള്ളവരെ താമസിപ്പിക്കാന്‍ ക്യാമ്പുകളില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്ത് പരക്കെ മഴ കിട്ടിയിട്ടുണ്ട്. സംസ്ഥാനത്ത് 586 വീടുകൾ ഭാഗികമായും21 വീടുകൾ പൂര്‍ണമായും തകര്‍ന്നുവെന്നാണ് പ്രാഥമിക കണക്കെന്നും മന്ത്രി വ്യക്തമാക്കി.

Post a Comment

Previous Post Next Post