സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി രൂക്ഷം: 14 ജില്ലകളിലും മഴ മുന്നറിയിപ്പ്. പ്രധാന നദികളില്‍ ജലനിരപ്പ് ഉയരുന്നു. മലയോര മേഖലയില്‍ കര്‍ശന ജാഗ്രത.

സംസ്ഥാനത്ത് കാലവർഷം ശക്തി പ്രാപിക്കുന്നു. അടുത്ത നാലു ദിവസം ഇടിമിന്നലോട് കൂടിയ വ്യാപക മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളില്‍ ഇന്ന് ചുവപ്പു ജാഗ്രത പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഓറഞ്ചും മറ്റ് ജില്ലകളില്‍ മഞ്ഞ ജാഗ്രതയും നല്‍കിയിട്ടുണ്ട്. 

മലയോര മേഖലയില്‍ കര്‍ശന ജാഗ്രത. കോട്ടയം ജില്ലയിലെ മീനച്ചിൽ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, മണിമല എന്നീ നദികളിൽ ഓറഞ്ച് ജാഗ്രതയും പ്രളയ സാധ്യത മുന്നറിയിപ്പ് നല്ഡകിയിട്ടുണ്ട്.മോശം കാലാവസ്ഥ കണക്കിലെടുത്ത് ഈ മാസം 30 വരെ കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ലെന്നും മുന്നറിയിപ്പ്.  

Post a Comment

Previous Post Next Post