പഹല്‍ഗാം ഭീകരാക്രമണ പശ്ചാത്തലത്തില്‍ പാകിസ്ഥാനുള്ള വ്യോമ പാതകള്‍ അടച്ച് ഇന്ത്യ. ഏപ്രില്‍ 30 മുതല്‍ മേയ് 23 വരെ നിയന്ത്രണം പ്രാബല്യത്തില്‍ ഉണ്ടാകും. തുടര്‍ന്നുള്ള നടപടി അടുത്ത ഘട്ടത്തില്‍ സ്വീകരിക്കും.
പാകിസ്ഥാനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വിമാനങ്ങള്‍ക്കോ പാക് വിമാനകമ്പനികള്‍ നിയന്ത്രിക്കുന്നതോ വാടകയ്ക്ക് എടുത്തിരിക്കുന്നതോ ആയ വിമാനങ്ങള്‍ക്കോ ഇന്ത്യന്‍ വ്യോമ പാത ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ഇത് സംബന്ധിച്ച് പാക് വിമാനകമ്പനികള്‍ക്ക് നോട്ടീസ് നല്‍കിയതായും മന്ത്രാലയം അറിയിച്ചു.
Post a Comment