അമ്മ ചക്ക മുറിക്കുന്നതിനിടെ കാൽത്തെന്നി കത്തിയ്ക്ക് മുകളിൽ വീണ എട്ട് വയസുകാരൻ മരിച്ചു. പാടി ബെള്ളൂറടുക്ക സ്വദേശി സുലേഖയുടെ മകൻ ഹുസൈൻ ഷഹബാസ് (8) ആണ് മരിച്ചത്. കാസർഗോഡ് വിദ്യാനഗറിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി 7 മണിയോടെയാണ് അപകടം ഉണ്ടായത്.
കുട്ടി കളിക്കുന്നതിനിടെ കാൽ തെന്നി കത്തിയ്ക്ക് മുകളിലേക്ക് വീഴുകയായിരുന്നു. കൊടുവാള്‍ ഘടിപ്പിച്ചുവെച്ച പലകയിൽ വച്ചായിരുന്നു ചക്ക മുറിച്ചത്. കാൽതെന്നിയ കുട്ടി ഇതിലേക്ക് ആണ് വീണത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ വിദ്യനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Post a Comment