കേരളത്തിന്‍റെ സ്വപ്ന പദ്ധതി, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാജ്യത്തിന് സമർപ്പിക്കും ; ഉദ്ഘാടന ചടങ്ങിനായി പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്തെത്തും.

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാജ്യത്തിന് സമർപ്പിക്കും. വിഴിഞ്ഞം തുറമുഖത്ത് രാവിലെ 11 മണിക്ക് പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് ഉദ്ഘാടന ചടങ്ങ്. 

കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ഷിപ്പിങ്ങ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍, ഉള്‍പ്പെടെയുള്ളവ‍ര്‍ ചടങ്ങില്‍ പങ്കെടുക്കും. 8,900 കോടി രൂപ ചെലവില്‍ പണി പൂ‍ര്‍ത്തിയാക്കുന്ന വിഴിഞ്ഞം രാജ്യത്തെ ആദ്യ സമ‍ര്‍പ്പിത കണ്ടെയ്നര്‍ കപ്പല്‍ ചരക്ക് കൈമാറ്റ തുറമുഖമാണ്. ഉദ്ഘാടന ചടങ്ങിനായി പ്രധാനമന്ത്രി ഇന്ന് വൈകിട്ട് 7.50 ന് തിരുവനന്തപുരത്തെത്തും.    


Post a Comment

Previous Post Next Post