വേവ്സ് ഉച്ചകോടി സംസ്കാരത്തിന്‍റെയും, സര്‍ഗ്ഗാത്മകതയുടെയും ആഗോള തരംഗം സൃഷ്ടിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഉച്ചകോടിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി മുംബൈയില്‍ നിര്‍വഹിച്ചു.

ലോക ദൃശ്യ, ശ്രാവ്യ വിനോദ ഉച്ചകോടി, വേവ്സ് 2025  സംസ്കാരത്തിന്‍റെയും, സര്‍ഗ്ഗാത്മകതയുടെയും ആഗോള തരംഗം സൃഷ്ടിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. മുബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെൻററിൽ ഉച്ചകോടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സർഗ്ഗാത്മക മേഖലയിലെ ഇന്ത്യയുടെ ശക്തി ലോകത്തിന് മുന്നിലെത്തിക്കാനുള്ള  വേദിയായ വേവ്സ് കലാസൃഷ്ടികള്‍ക്കായുള്ള നൂതനാശയങ്ങള്‍ക്ക് പ്രോത്സാഹനം പകരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

 നൂറോളം രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാരെയും, നൂതനാശയ സ്രഷ്ടാക്കളെയും ആകര്‍ഷിക്കാന്‍ വേവ്സ് ഉച്ചകോടിയ്ക്ക് സാധിച്ചതായും അദ്ദേഹം വ്യക്തമാക്കി. ‍ചലച്ചിത്ര നിര്‍മാണം, ഡിജിറ്റല്‍ കണ്ടന്‍റ്, ഗെയിമിങ്ങ്, ഫാഷന്‍, സംഗീതം തുടങ്ങിയ മേഖലയിലെ ശ്രദ്ധാ കേന്ദ്രമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചടങ്ങില്‍ പറഞ്ഞു. 

Post a Comment

Previous Post Next Post