ഭർതൃഗൃഹത്തിൽ രാത്രി ഉറങ്ങാൻ കിടന്ന യുവതി രാവിലെ മരിച്ച നിലയിൽ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്.

ഭർതൃഗൃഹത്തിൽ രാത്രി ഉറങ്ങാൻ കിടന്ന യുവതിയെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട ഏനാത്താണ് സംഭവം.ഏനാത്ത് വിജീഷ് ഭവനത്തില്‍ വിജീഷിന്റെ ഭാര്യ ലിനുവാണ് (33) മരിച്ചത്.

 ഇന്നലെ രാത്രി ഉറങ്ങാന്‍ കിടന്ന യുവതിയ്ക്ക് രാവിലെ അനക്കമില്ലായിരുന്നു വെന്ന് ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. ലിനുവിന് രാവിലെ അനക്കമില്ലന്ന് കണ്ടതിനെ തുടർന്ന് വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു.

 ഇവിടെവച്ചാണ് മരണം സ്ഥിരീകരിച്ചത്. സ്ഥലത്തെത്തിയ ഏനാത്ത് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ മരണകാരണം ഹൃദയാഘാതം ആണെന്ന് കണ്ടെത്തി.

Post a Comment

Previous Post Next Post