വഖഫ് നിയമ ഭേദഗതി സംബന്ധിച്ച ഹർജികൾ ജസ്റ്റിസ് ബി ആർ ഗവായിയുടെ ബഞ്ചിന് വിട്ട് സുപ്രീംകോടതി.

വഖഫ് ഭേദഗതി നിയമം 2025 ന്‍റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ ജസ്റ്റിസ് ബി ആർ ഗവായിയുടെ ബഞ്ചിന് വിട്ട് സുപ്രീംകോടതി.ഹർജികളിൽ ഇന്ന് വാദം കേട്ട ചീഫ് ജസ്റ്റിസ് സഞ്ജീവ്  ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കെ വി വിശ്വനാഥ് എന്നിവരടങ്ങിയ ബഞ്ചിന്‍റേതാണ് നടപടി. 

ഹർജികളിൽ ഈ മാസം 15ന് വീണ്ടും വാദം കേൾക്കും. 14 നാണ് പുതിയ ചീഫ് ജസ്റ്റിസായി ബി ആർ ഗവായി സ്ഥാനമേല്‍ക്കുന്നത്.എതിർ സത്യവാങ്മൂലത്തിലെ വിശദാംശങ്ങൾ ആഴത്തിൽ പരിശോധിച്ചിട്ടില്ലെന്നും,  പുതിയ ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ചിന് ഹര്‍ജികള്‍ കൈമാറുകയാണെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു.

Post a Comment

Previous Post Next Post