കൊടുവള്ളി: ഒരു വർഷം മുമ്പാണ് താമരശ്ശേരിയിലെ ഹോട്ടലിൽ വെച്ച് പ്രദേശവാസി യായ ഒരു യുവാവിൻ്റെ വിലകൂടിയ ഐഫോൺ കാണാതാവുന്നത്.
ഉടമ മറന്നുവെച്ച മൊബൈൽ കൈക്കലാക്കിയ ഇതരസംസ്ഥാന തൊഴിലാളി അഞ്ചുമാസത്തോളം അത് ഉപയോഗിക്കാതെ വെച്ചു, പിന്നീട് നാട്ടിക്കു മടങ്ങി, ഇന്നേക്ക് 7 മാസം മുമ്പ് ഉത്തർപ്രദേശിലെ രാംപുരിൽ വെച്ച് ഫോണിൽ അയാൾ സിംകാർഡ് ഇട്ടു നോക്കിയത്. അതുമതിയായിരുന്നു കൊടുവള്ളി സ്റ്റേഷനിലിരുന്ന് കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ സെൻട്രൽ എക്യു പ്മെന്റ് ഐഡന്റിറ്റി രജിസ്റ്റർ വെബ്സൈറ്റ് നിരീക്ഷിച്ചിരുന്ന സി.പി.ഒ യ് ആ മൊബൈൽ കണ്ടെത്താൻ.
സിംകാർഡ് ഇട്ടയാളെ തിരിച്ചുവിളിച്ച് ഒന്ന് ചോദ്യം ചെയ്തതോടെ അയാൾ കൊറിയർ വഴി മൊബൈൽ കൊടുവള്ളി പോലീസ് സ്റ്റേഷനിലേക്ക് അയച്ചുകൊടുത്തു.
കോഴിക്കോട് റൂറൽ സൈബർ സെല്ലിൻറെ കൂടി സഹകര ണത്തോടെ കൊടുവള്ളി പോലീസ് വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കണ്ടെത്തിയ നൂറാമത്തെ ഫോണായിരുന്നു അത്.ഇതിന് ശേഷം 120 ൽ അധികം ഫോണുകളും കണ്ടെത്തി.200 എണ്ണം ഉടമകൾക്ക് ' തിരിച്ചേൽപ്പിച്ചു. ഇതോടെ കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ വീണ്ടെടുത്ത ഫോണുകളുടെ എണ്ണം 220 ആയി.
ഉള്ളിയേരി ആനവാതുക്കൽ കിഴക്കേവളപ്പിൽ കെ.വി. സുമേഷ് എന്ന സിവിൽ പോലീസ് ഓഫീസറാണ് ഇതിനെല്ലാം നിമിത്തമായത്. 2023 മേയ് മുതൽ നാളിതുവരെയു ള്ള രണ്ടു വർഷത്തിനിടെ ഇത്തരത്തിൽ നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ 220 മൊബൈൽ ഫോണു കളാണ് ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ കണ്ടെത്തിയത്.
ഫോൺ നഷ്ടപ്പെടുന്ന ആർക്കും സന്തോഷത്തോടെ കൊടുവള്ളി പോലീസ് സ്റ്റേഷനിലേക്ക് കടന്നു വരാമെന്ന് ഇൻസ്പെക്ടർ കെ.പി. അഭിലാഷ് പറഞ്ഞു. തുച്ഛമായ വിലയുള്ള സാധാരണ കീപാഡ് ഫോണുകൾ മുതൽ ഐഫോൺപോലെ വിലകൂടിയ മൊ ബൈലുകൾ വരെ കെ.വി. സുമേഷ് മുൻകൈയെടുത്ത് കണ്ടെത്തിയിട്ടുണ്ട്.
ചില മൊബൈൽ ഫോണുകൾ പരാതി ലഭിച്ച് രണ്ടുമണിക്കൂറിനുള്ളിൽ ത്തന്നെ കണ്ടെത്താനായിട്ടുണ്ട്. കാണാതാവുന്ന ഫോണുകളുടെ ഉപയോക്താക്കളിലധികവും ഇതരസം സ്ഥാനക്കാരാണെന്ന് സുമേഷ് പറയുന്നു. ഇവരുമായുള്ള ആശയവിനിമയ ത്തിനായി നടുവണ്ണൂർ വാകയാട് സ്വ ദേശിയായ സി.പി.ഒ. എസ്. ശ്രീജേഷും ഹോംഗാർഡ് താമരശ്ശേരി ചുങ്കം സ്വദേശി അരവിന്ദനുമാണ് സഹായത്തിനെത്താറുള്ളത്. എസ്.എച്ച്.ഒ. ഉൾപ്പെടെയുള്ള മേലുദ്യോഗസ്ഥരും സഹപ്രവർത്തകരും നൽകുന്ന നിർലോഭപിന്തുണ യാണ് ഇത് സാധ്യമാക്കുന്നത്.
നഷ്ടമായവയിൽ ഇപ്പോഴും കാണാമറയത്തുള്ള 180 ഓളം ഫോണുകൾക്കായി അന്വേഷണം തുടരുകയാണ്. മൊബൈൽ കാണാതായാൽ പോ ലീസിൻ്റെ ഐ കോപ്‌സ് സൈറ്റിലും, സി.ഇ.ഐ.ആറിലും രജിസ്റ്റർചെയ് അന്വേഷണം തുടങ്ങും. ഫോണിൻ്റെ ഐ.എം.ഇ.ഐ. നമ്പർ, പരാ തിയുടെ രശീതി, നമ്പർ, മൊബൈൽ ഉടമയുടെ ഐ.ഡി. പകർപ്പ് എന്നിവ സി.ഇ.ഐ.ആർ. സൈറ്റിൽ അപലോഡ് ചെയ്യുകയാണ് ആദ്യം ചെയ്യുന്നത്.
ഇതര സംസ്ഥാനങ്ങളിൽ കണ്ടെത്തുന്ന ഫോണുകൾ അവ ഉപയോഗിക്കുന്ന ആളുകളെ നേരിട്ട് വിളിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തിയ ശേഷം കൊറിയർ വഴി തിരിച്ചയക്കാൻ ആവശ്യപ്പെടുകയാണ് പതിവ്, തിരികെ ലഭിച്ച ഫോണുകളിൽ ഭൂരിഭാഗവും ഇത്തരത്തിലാണ് പോലീസ് സ്റ്റേഷനിൽ എത്തിയത്. കൂടുതൽ ഫോണുകൾ നഷ്ടപ്പെടുന്നത് ഇതര സംസ്ഥാന തൊഴിലാളികളുടെ പക്കൽ നിന്നാണ്, തിരികെ ലഭിക്കുന്നതും ഇതര സംസ്ഥാനങ്ങളിൽ നിന്നുമാണ്.
കൊടുവള്ളിക്ക് പുറമെ മറ്റു സ്റ്റേഷനുകളിൽ നിന്നും ഫോൺ തിരികെ ലഭിക്കാനായി സഹായമഭ്യർത്ഥിച്ച് ആളുകൾ സുമേഷിനെ സമീപിക്കാറുണ്ട്
Post a Comment