ഭീകരർക്കും അവരെ പിന്തുണയ്ക്കുന്നവർക്കുമെതിരെ കർശനമായ നടപടി സ്വീകരിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതിയും തപാൽ കൈമാറ്റവും നിരോധിച്ച് ഇന്ത്യ.

കൃഷി, പരമ്പരാഗത വൈദ്യശാസ്ത്രം, സംസ്കാരം എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ ഇന്ത്യയും അംഗോളയും ഇന്ന് നിരവധി കരാറുകൾ കൈമാറി. ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അംഗോള പ്രസിഡന്റ് ജോവോ മാനുവൽ ഗോൺകാൽവ്സ് ലോറെൻസോയും തമ്മിലുള്ള പ്രതിനിധിതല ചർച്ചകളെ തുടർന്നാണ് കരാർ കൈമാറ്റം. ഭീകരർക്കും അവരെ പിന്തുണയ്ക്കുന്നവർക്കുമെതിരെ ഉറച്ചതും നിർണ്ണായകവുമായ നടപടി സ്വീകരിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി മോദി തന്റെ സംയുക്ത വാർത്താക്കുറിപ്പിൽ പറഞ്ഞു. അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ അംഗോള നൽകിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു.

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനിൽ നിന്നുമുള്ള എല്ലാത്തരം മെയിലുകളുടെയും പാഴ്‌സലുകളുടെയും കൈമാറ്റം ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചു. വ്യോമ, ഉപരിതല മാർഗങ്ങളിലൂടെയുള്ള പാഴ്‌സലുകളുടെ കൈമാറ്റം താൽക്കാലികമായി നിർത്തിവയ്ക്കാൻ കമ്മ്യൂണിക്കേഷൻ  മന്ത്രാലയം ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. നേരത്തെ പാക്കിസ്ഥാനിൽ ഉത്പാദിപ്പിക്കുന്നതോ,  കയറ്റുമതി ചെയ്യുന്നതോ ആയ, എല്ലാ വസ്തു‌ക്കളുടെയും നേരിട്ടോ അല്ലാതെയോ ഉള്ള ഇറക്കുമതി അടിയന്തര പ്രാബല്യത്തിൽ നിരോധിച്ച് വാണിജ്യമന്ത്രാലയം ഉത്തരവിറക്കിയിരുന്നു.

Post a Comment

Previous Post Next Post