കോഴിക്കോട് താമരശ്ശേരിയിൽ ഷഹബാസ് എന്ന വിദ്യാർത്ഥിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പത്താം ക്ലാസ് വിദ്യാർത്ഥികളായ നാല് കുറ്റാരോപിതരുടെ പരീക്ഷാഫലം തടഞ്ഞുവച്ച സര്‍ക്കാര്‍ നടപടിയെ വിമർശിച്ച് ഹൈക്കോടതി. എത്രയും വേഗം പരീക്ഷാഫലം പ്രസിദ്ധീകരിക്കാൻ നടപടി സ്വീകരിക്കണമെന്ന് കോടതി നിർദേശിച്ചു.
പരീക്ഷാഫലം തടഞ്ഞുവച്ച നടപടി യുക്തിസഹമല്ലെന്നും, ബാലാവകാശ കമ്മീഷൻ തന്നെ ഫലം പ്രസിദ്ധീകരിക്കാൻ നിർദ്ദേശിച്ചതാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഫലം പ്രസിദ്ധീകരിച്ചില്ലെങ്കിൽ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി കുറ്റകരമായ അനാസ്ഥയായി കണക്കാക്കേണ്ടി വരും എന്നും കോടതി മുന്നറിയിപ്പ് നൽകി.
Post a Comment